ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി, അമ്പെയ്ത്ത് പരിശീലകന്‍ അറസ്റ്റില്‍

ഇരിട്ടി: കണ്ണൂര്‍ ഇരിട്ടിയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്പെയ്ത്ത് പരിശീലകനെ ഇരിട്ടി സിഐ അറസ്റ്റ് ചെയ്തു.

കൊട്ടിയൂര്‍ മേലെ പാല്‍ച്ചുരത്തെ എടവന രാജ (36)ആണ് അറസ്റ്റിലായത്.

ആദിവാസി കുട്ടികള്‍ക്ക് അമ്പെയ്ത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള പ്രത്യേക പദ്ധതിപ്രകാരമാണ് രാജനെ പരിശീലകനായി നിയോഗിച്ചത്.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പരിശീലനം. ഇതിനിടയില്‍ ഒമ്പതാം ക്ലാസുകാരിയെ ശാരീരികമായി പീഡിപ്പിച്ചുവെന്നാണു പരാതി. പീഡനത്തിനിരയായ പെണ്‍കുട്ടി ആദ്യം ട്രൈബല്‍ പ്രമോട്ടറോടും പിന്നീട് ക്ലാസ് അധ്യാപികയോടുമാണു പരാതി പറഞ്ഞത്.

സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ നില്‍കിയ പരാതി ആറളം പോലീസിനു കൈമാറുകയായിരുന്നു.

Top