ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ആദിവാസി വിഭാഗത്തില്‍ പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി ജയകൃഷ്ണന്‍ (22) ആണ് പമ്പ പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടി ഇപ്പോള്‍ ആറു മാസം ഗര്‍ഭിണിയാണ്. ട്രൈബല്‍ ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടി പഠിച്ചു വന്നത്. നാല് ദിവസം മുന്‍പ് പെണ്‍കുട്ടി താമസിച്ച് പഠിക്കുന്ന ട്രൈബല്‍ ഹോസ്റ്റലില്‍ ആരോഗ്യ പരിശോധനയ്‌ക്കെത്തിയ ഡോക്ടര്‍മാരാണ് കുട്ടി പീഡനത്തിരയായതായി കണ്ടെത്തിയത്. സെപ്തംബര്‍ 14ന് ജയകൃഷ്ണന്‍ പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തെത്തുകയും വിവാഹം കഴിക്കാനെന്ന വ്യാജേന ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രദേശവാസികള്‍ തടഞ്ഞു നിര്‍ത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക പരിശോധന നടത്താതെയാണ് പെണ്‍കുട്ടിയെ കോഴഞ്ചേരിയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എത്തിച്ചതെന്ന് ആരോപണമുണ്ട്.

തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയയാക്കിയെങ്കിലും പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി പുറത്തു പറഞ്ഞിരുന്നില്ല. തനിക്ക് വീണ്ടും പഠിക്കണമെന്ന് പെണ്‍കുട്ടി അധികൃതരെ അറിയിച്ചു.

 

Top