തൃശൂര്‍ അതിരപ്പള്ളി ആദിവാസി കോളനിയില്‍ നവജാതശിശു മരിച്ചു

തൃശൂര്‍: തൃശൂര്‍ അതിരപ്പള്ളി മുക്കാംപുഴ ആദിവാസി കോളനിയില്‍ നവജാതശിശു മരിച്ചു. യുവതി വനത്തിനുള്ളില്‍ പ്രസവിച്ച ഇരട്ടക്കുട്ടികളില്‍ ഒരു കുട്ടിയാണ് മരിച്ചത്. അമ്മയേയും രണ്ടാമത്തെ കുട്ടിയെയും ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരിങ്ങല്‍ക്കുത്ത് ജലസംഭരണിയിലെ തുരുത്തിലെ ഷെഡിലാണ് അച്യുതന്റെ ഭാര്യ റോജ ശനിയാഴ്ച വൈകിട്ട് ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്കിയത്. ഇതില്‍ പെണ്‍കുട്ടി ഞായറാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു.

ഇക്കാര്യമറിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതരുടെ നേതൃത്വത്തില്‍ കുടിലിലെത്തി ഏറെ സമയം സംസാരിച്ച് നിര്‍ബന്ധിച്ച ശേഷമാണ് ആശുപത്രിയിലേക്ക് വരാന്‍ അമ്മ സമ്മതിച്ചത്.

Top