അട്ടപ്പാടിയിൽ ഒന്നര വയസ്സുകാരന് ഷീഗല്ല സ്ഥിരീകരിച്ചു

ട്ടപ്പാടിയിൽ ഒന്നര വയസ്സായ കുട്ടിയ്ക്ക് ഷീഗല്ല സ്ഥിരീകരിച്ചു. അഗളി മേലേ ഊരിലെ ആദിവാസി ദമ്പതികളുടെ കുട്ടിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വെളളിയാഴ്ചയാണ് പനിയും വയറിളക്കവുമായി കുഞ്ഞിനെ അട്ടപ്പാടിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷിഗല്ല ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

പാലക്കാട് ജില്ലയിൽ അടപ്പാടിയിലാണ് ആദ്യമായി ഷിഗല്ല റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായി ഷിഗല്ല സ്ഥിരീകരിക്കുന്നത് കോഴിക്കോടാണ്. കഴിഞ്ഞ ഡിസംബറിലാണ് കോഴിക്കോട് അഞ്ച് പേരിൽ ഷിഗല്ല സ്ഥിരീകരിക്കുന്നത്. തുടർന്ന് എറണാകുളത്തും, കണ്ണൂരും ഷിഗല്ല സ്ഥിരീകരിച്ചു. വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് ഷിഗല്ലയുടെ പ്രധാന ലക്ഷണങ്ങൾ.

Top