എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള കേസുകളുടെ വിചാരണ വേഗത്തിലാക്കണം; സുപ്രീംകോടതി

ഡല്‍ഹി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള കേസുകളുടെ വിചാരണ വേഗത്തിലാക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി. പല സംസ്ഥാനങ്ങളിലും വിചാരണ വൈകാന്‍ വ്യത്യസ്ത കാരണങ്ങളായതിനാല്‍ ഏകീകൃത മാനദണ്ഡം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇക്കാര്യം നിരീക്ഷിക്കാനുള്ള ചുമതല സുപ്രീംകോടതി ഹൈക്കോടതികള്‍ക്ക് നല്കി.

ഹൈക്കോടതികള്‍ ഈ കേസുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ബഞ്ചുകള്‍ക്ക് ചുമതല നല്കണം. അഡ്വക്കേറ്റ് ജനറലിന്റെ സഹായം ബഞ്ചിന് തേടാം. കേസുകളില്‍ വിചാരണയ്ക്ക് സ്റ്റേയുണ്ടെങ്കില്‍ ഹൈക്കോടതി പരിശോധിക്കണമെന്നും വൈകുന്നതിന്റെ കാരണം സെഷന്‍സ് കോടതികളോട് തേടണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

കേസുകള്‍ വൈകുന്നത് ചൂണ്ടിക്കാട്ടി അശ്വിനി കുമാര്‍ ഉപാദ്ധ്യായ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണം എന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

Top