വിചാരണ കോടതി മാറ്റില്ല: അതിജീവിതയുടെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹരജി സുപ്രിം കോടതി തള്ളി. വിചാരണ കോടതി മാറ്റുന്നത് കേസ് ഒത്തുതീർപ്പാകുന്നതിൽ കാലതാമസമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഹരജി തള്ളിയത്.

വിചാരണ കോടതി മാറിയില്ലെങ്കിൽ നീതി കിട്ടില്ലെന്നും വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവിന് പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപിച്ചായിരുന്നു ഹരജി. നേരത്തേ ഹൈക്കോടതി ഹരജി തള്ളിയതിനെത്തുടർന്നാണ് ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.

ജഡ്ജിയുടെ ഭർത്താവും പ്രതിയുമായി ഫോൺ സംഭാഷണം നടത്തി എന്നതായിരുന്നു വിചാരണ കോടതി മാറ്റേണ്ടതിനുള്ള കാരണമായി ഹരജയിൽ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ജഡ്ജി പ്രതിയുമായി നേരിട്ട് ആശയവിനിമയം നടത്തി എന്നതിന് തെളിവ് ഹാജരാക്കാൻ കഴിയാഞ്ഞതിനാൽ ഹരജി തള്ളുകയായിരുന്നു. ഹൈക്കോടതി എടുത്ത തീരുമാനത്തിൽ സുപ്രിം കോടതി മറ്റൊരു തീരുമാനമെടുക്കുന്നത് ശരിയായ കീഴ് വഴക്കമല്ല എന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി.

Top