പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് മെയ് 24ന് ; ജൂണ്‍ 3 ന് ക്ലാസ് ആരംഭിക്കും

plus-two

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് മെയ് 24ന് പ്രസിദ്ധീകരിക്കും. 4,99,030 വിദ്യാര്‍ത്ഥികളാണ് പ്ലസ്വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചിരിക്കുന്നത്. ഇവരുടെ വെരിഫിക്കേഷന്‍ നടപടികള്‍ വിദ്യാലയങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. 3,61,763 പ്ലസ് വണ്‍ സീറ്റുകളാണ് നിലവിലുള്ളത്.

അതേസമയം, മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം ആനുപാതിക സീറ്റ് വര്‍ദ്ധനയ്ക്ക് സര്‍ക്കാരിന്റെ ഉത്തരവുണ്ട്. ഒന്നാം അലോട്ട്മെന്റും രണ്ടാം അലോട്ട്മെന്റും പൂര്‍ത്തിയാക്കി ജൂണ്‍ 3 ന് ക്ലാസ് ആരംഭിക്കും.

Top