ത്രിരാഷ്ട്ര വനിതാ ട്വന്റി-20 ക്രിക്കറ്റ്; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

മെല്‍ബണ്‍: ത്രിരാഷ്ട്ര വനിതാ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ജയം. ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയുടെയും (55) ഷഫാലി വര്‍മയുടെയും (49) മികച്ച ബാറ്റിങ്ങിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ശനിയാഴ്ച ഇന്ത്യ ഏഴ് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയെ തോല്‍പ്പിച്ചിരുന്നത്. സ്‌കോര്‍ ഓസ്ട്രേലിയ 20 ഓവറില്‍ അഞ്ചിന് 173; ഇന്ത്യ 19.4 ഓവറില്‍ മൂന്നിന് 177 എന്ന നിലയിലാണ്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ആഷ്ലി ഗാര്‍ഡനറിന്റെ (57 പന്തില്‍ 93) ബാറ്റിങ്ങില്‍ മികച്ച സ്‌കോറിലെത്തി.

ശേഷം മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയെ ഓപ്പണിങ്ങില്‍ ഷഫാലിയും മന്ഥാനയുമാണ് നയിച്ചത്. 28 പന്ത് നേരിട്ട ഷഫാലി എട്ട് ഫോറും ഒരു സിക്സുമാണ് നേടിയത്. മന്ഥാന 48 പന്തില്‍ ഏഴ് ഫോര്‍ അടിച്ചു.

Top