ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം; മ്യാന്‍മാറിനെ പരാജയപ്പെടുത്തി

ഡൽഹി: ത്രിരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ജയം. മ്യാൻമാറിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ തകർത്തു. അനിരുദ്ധ് ഥാപ്പയാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യ പകുതിയുടെ അമിത സമയത്താണ് ഗോൾ പിറന്നത്.

മണിപ്പൂരിലെ ഇംഫാൽ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. കളിയിലുടനീളം ഇന്ത്യയാണ് മികച്ചനിലയിൽ കളിച്ചത്. ഥാപ്പയുടെ ഗോൾ ഒഴിച്ചാൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. മെഹ്താബ് സിങ്, മഹേഷ് സിങ്, റിത്വിക് ദാസ് എന്നിവർ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു.

ഇന്ത്യയുടെ പ്രമുഖ താരമായ സുനിൽ ഛേത്രിക്ക് നിരവധി അവസരങ്ങളാണ് ലഭിച്ചത്. 74-ാം മിനിറ്റിൽ സുനിൽ ഛേത്രി വല കുലുക്കിയെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല.

Top