‘അതിക്രമിച്ച് കയറി ഒരിടത്ത് ആരാധന നടത്തുന്നത് മുസ്ലിം വിശ്വാസത്തില്‍ സ്വീകാര്യമല്ല’: അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്: മുസ്ലിങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ ഈ രാജ്യത്തെ മുഴുവന്‍ മതേതര ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മുസ്ലിങ്ങളെ പ്രകോപിപ്പിക്കാമെന്നോ നിരാശപ്പെടുത്താമെന്നോ ആരും കരുതരുതെന്നും കാന്തപുരം കോഴിക്കോട് പറഞ്ഞു.

മുസ്ലിങ്ങളോടൊപ്പം നിന്നതിന്റെ പേരില്‍ ആക്രമിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നവരോട് സമുദായം ഐക്യദാര്‍ഢ്യം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിക്രമിച്ച് കയറി ഒരിടത്ത് ആരാധന നടത്തുന്നത് മുസ്ലിം വിശ്വാസത്തില്‍ സ്വീകാര്യമല്ലെന്നും അതിനാല്‍ എല്ലാ കാലത്തും സൂക്ഷ്മത പാലിച്ചാണ് മുസ്ലിങ്ങള്‍ ആരാധനാലയങ്ങള്‍ പണിതതെന്നും അദ്ദേഹം പറഞ്ഞു. ആരാധന സ്വീകരിക്കപ്പെടണമെങ്കില്‍ അത് നിര്‍വ്വഹിക്കപ്പെടുന്ന സ്ഥലം അനീതികളില്‍ നിന്ന് മുക്തമായിരിക്കണം. ആ നിബന്ധന പാലിച്ചാണ് എക്കാലത്തും മുസ്ലിങ്ങള്‍ ആരാധനാലയങ്ങള്‍ പണിതത്. അങ്ങനെ നിര്‍ണയിക്കപ്പെട്ട സ്ഥലം ഇന്നല്ലെങ്കില്‍ മറ്റൊരു ദിവസം മുസ്ലിങ്ങളിലേക്ക് വന്നു ചേരുക തന്നെ ചെയ്യുമെന്നും കാന്തപുരം പറഞ്ഞു.

Top