ഈ ആഴ്ചത്തെ മികച്ച അഞ്ച് ഗെയിമുകൾ ഇതാ! ഒന്ന് കണ്ടു നോക്കൂ

game

ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ എല്ലാവർക്കുമായി ഉള്ള ഗെയിമുകൾ ഉണ്ട്. വണ്ടികളോട് താൽപ്പര്യം ഉള്ളവർക്ക് റേസിംഗ് ഗെയിമുകളും, അൽപ്പം ബുദ്ധി ജീവികൾക്കായുള്ള വേർഡ് പസിൽ ഗെയിമുകളും, അങ്ങനെ എല്ലാം. എന്നാൽ ഉപയോഗിക്കുന്നത് എല്ലാം, ആളുകളുടെ പ്രീയപ്പെട്ട ഗെയിമുകളായി മാറണം എന്നില്ല. പ്ലേ സ്റ്റോറിൽ ഈ ആഴ്ച തരംഗമായി മാറിയ ഗെയിമുകൾ ഏതെന്നു അറിയേണ്ടേ! ഇതാ ആ ഗെയിമുകൾ.

1. ഹലോ ക്യാറ്റ്‌സ്

പൂച്ച പ്രേമികൾക്ക് വേണ്ടിയുള്ള ഗെയിമുകളാണ് ഇവ. ഇതിൽ പൂച്ചകളെ കണ്ടെത്തി, അതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ഫണ്ടുകൾ ഉപയോഗിച്ച് അവർക്കായി ഒരു മനോഹരമായ ഇടം ഒരുക്കണം.

2. വേർഡ് ഗെയിം – അഡിക്റ്റിവ് പസിൽ ആൻഡ് മെർജ് ഫൺ

മെർജ് ഗെയിമുകളുടെയും വേർഡ് ഗെയിമുകളുടെയും ഒരു കൂട്ടാണ് ഈ ഗെയിം. ബഹിരാകാശത്ത് അകപ്പെട്ടു പോയ ഒരു ക്യാപ്റ്റൻറെയും അയാളെ അവിടെ തളച്ച അന്യഗ്രഹ ജീവികളുടെയും കളിയാണ് ഇത്. അവിടെ നിന്നും രക്ഷപ്പെടുക എന്നതാണ് ഗെയിം.

3. കാൾ ബ്രേക്കർ മൾട്ടിപ്ലയെർ

കാർഡുകൾ അഥവാ ചീട്ടുകൾ ഉപയോഗിച്ചുള്ള കളിയാണ് ഇത്. ഏറെ ബുദ്ധിപരമായി കളിക്കേണ്ട ഒന്നാണ് ഈ ഗെയിം.

4. എം. പി. എൽ – മൊബൈൽ പ്രീമിയർ ലീഗ്

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-സ്പോർട്സ് പ്ലാറ്റഫോമാണ് ഈ ഗെയിം. ആളുകൾക്ക് ടൂർണമെന്റിൽ പങ്കെടുത്ത് പൈസയും സമ്പാദിക്കാം. ഇതിൽ ഫ്രൂട്ട് ചോപ്, റണ്ണർ നമ്പർ വൺ തുടങ്ങിയ മറ്റു ഗെയിമുകളും ഉണ്ട്.

5. നോക്ക് ബോൾസ്

ഒരു പ്രത്യേക രൂപത്തെ ബോളുകളുടെ സഹായത്തോടെ തകർക്കുക എന്നതാണ് ഗെയിം. ഏതൊരു സാധാരണകാരനും കളിക്കാൻ കഴിയുന്ന തരത്തിൽ ഉള്ള ഗെയിമുകളാണ് ഇവ.

Top