മരംമുറി വിവാദം; കാനം രാജേന്ദ്രന്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മരംമുറി വിവാദവുമായി ബന്ധപ്പെട്ട് മുന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ഇപ്പോഴത്തെ റവന്യൂ മന്ത്രി കെ. രാജനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തുന്നു. എം.എന്‍. സ്മാരകത്തിലാണ് കൂടിക്കാഴ്ച. മൂന്ന് മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഇപ്പോഴും തുടരുകയാണ്.

മരംമുറി വിവാദവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പറയും എന്ന് പറഞ്ഞ് ഒഴിയുകയാണ് കാനം രാജേന്ദ്രന്‍ ചെയ്തത്. വി.എസ്. സര്‍ക്കാരില്‍ വനംവകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വവും എംഎന്‍ സ്മാരകത്തില്‍ എത്തിയിട്ടുണ്ട്.

Top