മരംമുറിക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മടക്കി ഹൈക്കോടതി

കൊച്ചി: പട്ടയഭൂമിയിലെ മരം മുറിച്ചുകടത്ത് കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി മടക്കി അയച്ചു. സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ പൊതുതാത്പര്യ സ്വഭാവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഹര്‍ജിക്കാരന് വനം കൊള്ളയില്‍ വ്യക്തിപരമായ നഷ്ടങ്ങള്‍ ഉണ്ടായതായി കാണുന്നില്ല. ആവശ്യമായ രേഖകള്‍ സഹിതം പരാതിക്കാരന് പൊതുതാത്പര്യ ഹര്‍ജിയുമായി വീണ്ടും സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയെ സംസ്ഥാന സര്‍ക്കാരും ശക്തമായി എതിര്‍ത്തു. കേസുമായി ബന്ധപ്പെട്ട യാതൊരു വിശദാംശങ്ങളും ഹര്‍ജിയിലില്ലെന്നും ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

 

Top