മരംമുറിക്കേസ്; സാജന്‍ കുറ്റക്കാരനെങ്കില്‍ നടപടിയെടുക്കുമെന്ന് വനംമന്ത്രി

തിരുവനന്തപുരം: മരംമുറി കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ എന്‍ ടി സാജനെതിരെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായി വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍. ഐഎഫ്എസ് ഉദ്യോഗസ്ഥനായതിനാല്‍ കൂടുതല്‍ വിശദീകരണം ആവശ്യമാണെന്നും കുറ്റക്കാരനെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വിവാദ ഉത്തരവിന്റെ മറവില്‍ മരംമുറി നടന്ന മുട്ടില്‍ സൗത്ത് വില്ലേജിലെ പ്രദേശങ്ങളില്‍ പ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരെ നാളെ തെളിവെടുപ്പിന് കൊണ്ടുപോകും. ഇന്ന് തെളിവെടുപ്പ് നടത്താനായിരുന്നു തീരുമാനമെങ്കിലും അസൗകര്യങ്ങള്‍ മൂലം നാളേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച വരെയാണ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

 

Top