മരംമുറിക്കേസ്; റവന്യുമന്ത്രി ഫയലുകള്‍ പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് ചെന്നിത്തല

ആലപ്പുഴ: മരംമുറി കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ റവന്യുമന്ത്രി കെ.രാജന്‍ പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. മരം മുറിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച കളളത്തരങ്ങള്‍ പുറത്തു വരുമെന്നുള്ളതിനാലാണ് ഇത്തരത്തില്‍ ഫയല്‍ പൂഴ്ത്തിവെച്ചിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. മരം മുറിയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ കലക്‌ട്രേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് കലക്ടര്‍ ഡോ.അദീല അബ്ദുല്ലയുടെ നോട്ടിനേയും റവന്യു ഉദ്യോഗസ്ഥരുടെ നിലപാടും മറച്ചുവെച്ചാണ് ഉത്തരവുണ്ടായത്. ഇത് രാഷ്ട്രീയ തീരുമാനമാണെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരിക്കുന്നത്. താന്‍ അറിഞ്ഞുകൊണ്ടാണോ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങിയതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

Top