മരംമുറിക്കേസ്; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: വയനാട്ടില്‍ നാടിനെ നടുക്കിയ വനം കൊള്ളയാണ് നടന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഉത്തരവ് ഇറങ്ങില്ല. മുഖ്യമന്ത്രിയ്ക്ക് വനംകൊള്ളക്കാരുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. വനംകൊള്ളയെപ്പറ്റി സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. കള്ളന്റെ കയ്യില്‍ താക്കോല്‍ ഏല്‍പ്പിക്കുന്നതുപോലെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍മാരെ അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നതെന്നും ചെന്നിത്തല പരിഹസിച്ചു.

 

Top