മുണ്ടക്കയത്ത് വീടിനു മുകളിലേക്കു മരം വീണ് മൂന്നു പേർക്കു ഗുരുതര പരിക്ക്

കോട്ടയം: മുണ്ടക്കയം ചെളിക്കുഴിയിൽ കനത്തമഴയിൽ വീടിനു മുകളിലേക്കു മരം കടപുഴകി വീണ് മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റു.

ഇന്നു രാവിലെയാണ് സംഭവം. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top