കാറ്റും മഴയും, തിരുവനന്തപുരത്ത് കാറിനു മുകളില്‍ മരം വീണ് രണ്ടു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും കാറിനു മുകളില്‍ മരം വീണ് രണ്ടു പേര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച വൈകുന്നേരം തിരുവനന്തപുരം മ്യൂസിയത്തിനു സമീപമായിരുന്നു സംഭവം.

വട്ടിയൂര്‍ക്കാവ് സ്വദേശി ജോര്‍ജ്, ഡെന്നീസ് ജോണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും തകര്‍ന്നു.

Top