ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് അമ്മയും മകളും മരിച്ചു

ഗൂഡല്ലൂര്‍: ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് അമ്മയും മകളും മരിച്ചു. നീലഗിരി മാങ്ങോട് സ്വദേശി മൂക്കായി (68), മകള്‍ രാജേശ്വരി (46) എന്നിവരാണ് മരിച്ചത്.

ഗൂഡല്ലൂരില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ അയ്യംകൊല്ലിയില്‍ ആയിരുന്നു അപകടം. അയ്യംകൊല്ലിയില്‍ നിന്ന് നെല്ലിമാട്ടേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മേല്‍ മരം കടപുഴകി വീഴുകയായിരുന്നു.

ഡ്രൈവര്‍ ഷണ്മുഖന്‍, ഡ്രൈവറുടെ സീറ്റില്‍ ഒപ്പമുണ്ടായിരുന്ന കുമാരന്‍ എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top