ആധാര്‍ ഇല്ലെന്ന്; ചികിത്സ നിഷേധിച്ച വിദ്യാര്‍ത്ഥിയ്ക്ക്‌ തുണയായത് കേന്ദ്രമന്ത്രി

adhar-card

ന്യൂഡല്‍ഹി: ആധാര്‍ ഇല്ലെന്ന കാരണത്താല്‍ ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച ഒന്‍പത് വയസുകാരിക്ക് രക്ഷയായി കേന്ദ്ര ആരോഗ്യ മന്ത്രി എത്തി.

നോയിഡയില്‍ നിന്നുമെത്തിയ ഒന്‍പത് കാരിയെ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയായ ലോക് നായക് ജയ് പ്രകാശ് നാരായണില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കുട്ടിയെ പ്രവേശിപ്പിച്ചവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കാനാവാത്തതിനാലാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. ഡല്‍ഹിയില്‍ നിന്നുള്ള ആധാര്‍ കാര്‍ഡ് നല്‍കാത്തതിനാലാണ് ചികിത്സ നിഷേധിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരി സംഭവത്തില്‍ ഇടപെടുകയായിരുന്നു.

Top