മുരുകനു ചികിത്സാ നിഷേധിച്ച സംഭവം: നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍

കൊച്ചി: തമിഴ്നാട് സ്വദേശി മുരുകനു ചികിത്സ നിഷേധിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍.

കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. ബിലാല്‍ അഹമ്മദ്, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ശ്രീകാന്ത് വലസപ്പള്ളി, ഡോ. പാട്രിക് പോള്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്.

കേസില്‍ അന്തിമ തീരുമാനമെടുക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ചിട്ടുണ്ടെന്നും ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു.

തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ സിംഗിള്‍ബെഞ്ച് 26നു പരിഗണിക്കാന്‍ മാറ്റി.

Top