കണ്ണിന് പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക്‌ ചികിത്സ വൈകിയ സംഭവം; അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: കണ്ണിന് പരിക്കേറ്റ എല്‍കെജി വിദ്യാര്‍ത്ഥിക്ക്‌ ചികിത്സ വൈകിയ സംഭവത്തില്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് പുതുപ്പാടി എകെടിഎം സ്‌കൂളിലെ അധ്യാപിക ബിജിയെയാണ് സസ്‌പെന്‍ഷന്‍ഡ് ചെയ്തത്.

പരുക്ക് ഗുരുതരമായിതിനാല്‍ കാഴ്ചയെക്കുറിച്ച് ഉറപ്പു നല്‍കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് എല്‍.കെ.ജി വിദ്യാര്‍ത്ഥിക്ക്‌ സഹപാഠിയുടെ പേനകൊണ്ട് കണ്ണിന് ഗുരുതരമായി പരുക്കേറ്റത്. അധ്യാപകരോ സ്‌കൂള്‍ അധികൃതരോ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോയില്ലെന്ന് മാത്രമല്ല വിവരം രക്ഷിതാക്കളെ അറിയിച്ചത് ഒന്നരമണിക്കൂര്‍ വൈകിയുമാണ്. പിന്നീട് വിവരം അറിഞ്ഞെത്തിയ രക്ഷിതാവാണ് കുട്ടിയെ തൊട്ടടുത്ത ഈങ്ങാപ്പുഴയിലെ ആശുപത്രിയില്‍ കൊണ്ടുപോയത്. അപ്പോഴേക്കും കണ്ണിന്റെ കാഴ്ച ശക്തി പോയിരുന്നു. പിന്നീട് നാലുമണിയോടെ കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ എത്തിച്ചു. ഇത്രയും സമയം കുട്ടിക്ക് വിദഗ്ധ പരിശോധനയൊന്നും ലഭിച്ചിരുന്നില്ല.

Top