ദയാവധം വേണ്ട; അഞ്ച് വയസ്സുകാരന് വിദഗ്ധ ചികിത്സയൊരുക്കി കേന്ദ്ര സര്‍ക്കാര്‍

treatement-child

ന്യൂഡല്‍ഹി: ചികിത്സാ പിഴവിലൂടെ വൈകല്യം സംഭവിച്ച അഞ്ച് വയസ്സുകാരന് ദയാവധം വേണമെന്ന മാതാപിതാക്കളുടെ ആവശ്യം തള്ളി കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ഇതിനായി എംയിസില്‍ ഡോക്ടര്‍മാരുടെ സംഘം രൂപീകിരിക്കും. എയിംസ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ കേരള ഹൗസിലെത്തികുട്ടിയെ പരിശോധിച്ചു. ഡാനി സ്റ്റെനോ എന്ന 5 വയസ്സുകാരന്റെ ദുരവസ്ഥ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എയിംസ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ പ്രാഥമിക പരിശോധന നടത്തി തിങ്കളാഴ്ച കുഞ്ഞുമായി എയിംസില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു.

ദയാവധം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയ കുടുംബത്തെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചതിനെ തുടര്‍ന്ന് കൊടും തണുപ്പിലും ഇവര്‍ തലസ്ഥാനത്ത് തുടരുകയായിരുന്നു. പ്രസവ സമയത്ത് ആശുപത്രിയിലെ ചികിത്സാപിഴവാണ് വൈകല്യത്തിന് കാരണമെന്ന് കുഞ്ഞിന്റെ അച്ഛന്‍ ഡെന്നീസും അമ്മ മേരിയും പറയുന്നു. കന്യാകുമാരി സ്വദേശികളാണെങ്കിലും കഴിഞ്ഞ പതിനഞ്ചുകൊല്ലമായി ഇവര്‍ തൃശൂരിലാണ് താമസിക്കുന്നത്.

Top