ട്രഷറി തട്ടിപ്പ് കേസ് ; ബിജുലാല്‍ കുറ്റം സമ്മതിച്ചു,പലതവണ പണം തട്ടിയെടുത്തുവെന്ന് മൊഴി

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസില്‍ പ്രതി ബിജുലാല്‍ കുറ്റം സമ്മതിച്ചു. പലതവണ പണം തട്ടിയെടുത്തുവെന്ന് ബിജുലാല്‍ പറഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളിലായി 74 ലക്ഷം തട്ടിയെടുത്തു. പണം ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടിലേക്ക് മാറ്റിയെന്നും പണം കൂടുതലായി ഉപയോഗിച്ചത് റമ്മി കളിക്കാനാണെന്നും പ്രതി സമ്മതിച്ചു.

മുന്‍ ട്രഷറി ഓഫീസര്‍ തന്നെയാണ് യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കിയതെന്നാണ് ബിജുലാലിന്റെ മൊഴിയില്‍ വ്യക്തമാക്കുന്നു. ഒരു ദിവസം ട്രഷറി ഓഫീസര്‍ നേരേ വീട്ടില്‍ പോയപ്പോഴാണ് കമ്പ്യൂട്ടര്‍ ഓഫാക്കാന്‍ തനിക്ക് പാസ്‌വേഡ് പറഞ്ഞ് തന്നതെന്നാണ് വിശദീകരണം. മാര്‍ച്ച് മാസത്തിലായിരുന്നു ഇതെന്നാണ് മൊഴി.

Top