സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം ; ട്രഷറി നിയന്ത്രണം കടുപ്പിച്ചു

rupee trades

തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കടുക്കുന്നു. അത്യാവശ്യ ചെലവ് ഒഴികെയുള്ള ഒരു ബില്ലും പാസ്സാക്കേണ്ടെന്ന് അറിയിച്ച് ധനകാര്യ വകുപ്പ് ട്രഷറിക്ക് നിർദ്ദേശം നൽകി.

ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിയന്ത്രണം ഏർപ്പെടുത്തി സർക്കുലർ പുറത്തിറക്കി. അത്യാവശ്യമുള്ള 31 ഇനങ്ങൾ ഒഴികെയുള്ള എല്ലാ പേയ്മെന്റുകളും പാടില്ലെന്നാണ് നിര്‍ദേശം.

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുളള പണത്തിനും നിയന്ത്രണമുണ്ട്. ശമ്പളം, പെൻഷൻ, സേവിങ്സ് അക്കൗണ്ടിലെ പണമിടപാട്, മരുന്നുകൾക്കുള്ള പണം, ലൈഫ് പദ്ധതി, ശബരിമലയ്ക്കായുള്ള ചെലവ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിങ്ങനെ 31 ഇനങ്ങൾക്കാണ് ഇളവ്. നിലവിലെ വെയ്സ് ആൻഡ് മീൻസ് പരിധിയിൽ വരുന്നതിനുൾപ്പടെ നിയന്ത്രണം ബാധകമാണ്.

തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും നിയന്ത്രണമുണ്ട്. പദ്ധതി വിഹിതത്തിന്‍റെ ഭാഗമായുള്ള ബില്ലുകൾക്ക് ഇളവ് സൂചിപ്പിച്ചിട്ടില്ല.

Top