രാജ്യദ്രോഹക്കുറ്റം; രണ്ട് ചാനലുകള്‍ക്കെതിരായ നടപടി തടഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്ത രണ്ട് തെലുങ്ക് ചാനലുകള്‍ക്കെതിരായ നടപടി തടഞ്ഞ് സുപ്രീം കോടതി. ടിവി 5 ന്യൂസ്, എ.ബി.എന്‍ ആന്ധ്ര ജ്യോതി എന്ന ചാനലുകള്‍ക്കെതിരായ നടപടിയാണ് സുപ്രീം കോടതി തടഞ്ഞത്.

ആന്ധ്ര പൊലീസ് എഫ്.ഐ.ആറിലൂടെ പ്രഥമദൃഷ്ട്യാ മാധ്യമ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി. രാജ്യദ്രോഹത്തിന്റെ പരിധി തങ്ങള്‍ നിര്‍വചിക്കേണ്ട സമയമാണിതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

‘ഐ.പി.സിയുടെ 124 എ, 153 എന്നീ വകുപ്പുകള്‍ക്ക് വ്യാഖ്യാനം ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു. പ്രത്യേകിച്ചും മാധ്യമ സ്വാതന്ത്ര്യത്തിന്റേയും അഭിപ്രായം സ്വാതന്ത്ര്യത്തിന്റേയും അവകാശങ്ങള്‍ സംബന്ധിച്ച്.’ കോടതി പറഞ്ഞു.

 

Top