ലക്ഷദ്വീപില്‍ സിഎഎ സമരത്തില്‍ പങ്കെടുത്തവര്‍ക്കതിരെ രാജ്യദ്രോഹകുറ്റം

കരവത്തി: പൗരത്വനിയമത്തിനെതിരേയുള്ള സമരത്തില്‍ പങ്കെടുത്തവര്‍ക്കതിരെ രാജ്യദ്രോഹകുറ്റം ചുമത്തി. സിപിഎം പ്രവര്‍ത്തകരും കവരത്തി സ്വദേശികളുമായ പി.പി റഹീം, അസ്‌കര്‍ കൂനിയം എന്നിവര്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

നേരത്തെ ഈ കേസില്‍ ഇവര്‍ക്കെതിരേ കേസെടുത്തിരുന്നെങ്കിലും രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഇപ്പോഴാണ്. ഇതേ കേസില്‍ ഇവര്‍ ജാമ്യത്തിലായിരുന്നു. നിലവില്‍ ജാമ്യത്തിലുള്ള ആറ് പേരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ആന്ത്രോത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.

പ്രതികള്‍ക്കെതിരെ 124 എ കൂടി ചുമത്തിയാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബോര്‍ഡ് വച്ചതിനാണ് കേസ്. കവരത്തി പൊലീസിന്റേതാണ് നടപടി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേനെതിരെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഐഷ സുല്‍ത്താനക്കെതിരേ നേരത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

Top