രാജ്യദ്രോഹക്കേസ്; ആയിഷ സുല്‍ത്താനയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

കവരത്തി: രാജ്യദ്രോഹ പരാമര്‍ശം നടത്തിയ കേസുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്ക്ക് നോട്ടീസ്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. ആയിഷ സുല്‍ത്താന നടത്തിയ കൊവിഡ് ബയോവെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്ന് ബിജെപി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ഈ മാസം 20ന് കവരത്തി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. ക്രിമിനല്‍ നടപടി ചട്ടത്തിലെ അറസ്റ്റ് നിര്‍ബന്ധമല്ലാത്ത 41എ പ്രകാരമുള്ള നോട്ടീസ് കവരത്തി പൊലീസ് ആയിഷ സുല്‍ത്താനയ്ക്ക് നല്‍കി.

ഇതിനിടെ ആയിഷ സുല്‍ത്താനയ്ക്കെതിരെ ബിജെപി ലക്ഷദ്വീപ് ഘടകം പ്രതിഷേധിച്ചു. ലക്ഷദ്വീപ് സേവ് ഫോറത്തിന്റെ പേരിലാണ് പ്രതിഷേധം. ബിജെപി പ്രവര്‍ത്തകരുടെ വീടുകളിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

 

Top