ദുരിത ജീവിതം കാണാതെ പോകരുതെന്ന് വിറക്‌ വിറ്റ് ജീവിക്കുന്ന ദളിതര്‍. .

ഉത്തര്‍പ്രദേശ്: എല്ലാ ദിവസവും രാവിലെ ദളിത് വിഭാഗത്തില്‍പ്പെട്ട ആളുകള്‍ മണിക്പൂര്‍ റയില്‍വേ സ്റ്റേഷനില്‍ എത്തുന്നു. 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകള്‍ ഷെയര്‍ ഓട്ടോ, ജീപ്പ് തുടങ്ങിയ വാഹന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് എത്തുന്നത്. ഓരോരുത്തരുടെയും കയ്യില്‍ 20 മുതല്‍ 50 കിലോഗ്രാം വരെ ഭാരമുള്ള വിറകു കെട്ടുകളും ഉണ്ടാകും. ഇത് അടുത്തുള്ള കമ്പോളങ്ങളില്‍ വിറ്റ് കിട്ടുന്ന പണമാണ് ഇവരുടെ ഉപജീവന മാര്‍ഗ്ഗം. വളരെ ചെറിയ തോതിലാണ് ഇവര്‍ വിറക് ശേഖരിച്ചിരുന്നത്. എന്നാല്‍, വന സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ശക്തമാക്കിയതോടെ ഇവര്‍ പെരുവഴിയിലായി.

ടൗണില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നത് മാത്രമാണ് മറ്റൊരു വഴിയുള്ളത്. അലഹബാദിലെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി കാര്‍വ്വി, മാണിക്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വിറകു കെട്ടുകള്‍ പാസഞ്ചര്‍ ട്രെയിനുകള്‍ വഴി എത്തുന്നു.

07-_MG_1024-AG.max-1400x1120-1024x683

ദിവസേന 150 മുതല്‍ 300 രൂപ വരെയാണ് ഇവര്‍ക്ക് ഇത്തരത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നത്. വിറകിന്റെ ഉണക്ക്, ഗുണമേന്മ തുടങ്ങിയ മാനദ്ണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കപ്പെടുന്നു. ഓരോ കാലവസ്ഥയിലും വിറകിനുള്ള ആവശ്യക്കാരെ അടിസ്ഥാനപ്പെടുത്തിയും കെട്ടുകളുടെ വില നിശ്ചയിക്കപ്പെടുന്നു. ഇന്ത്യയില്‍ അസംഘടിത മേഖലയായി പരിഗണിക്കപ്പെടുന്നതാണ് വിറകു ശേഖരിക്കുന്ന ആളുകള്‍.

2014ലെ സ്വകാര്യ ഏജന്‍സിയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ 42.7 ശതമാനം ആളുകളും വിറക് ഉപയോഗിച്ച് അടുക്കളയില്‍ പാകം ചെയ്യുന്നവരാണ്. മണ്ണെണ്ണ, വൈദ്യുതി തുടങ്ങിയവ എല്ലാം വളരെ കുറച്ചു ശതമാനം പേര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. പാചക വാതക ഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വിറകിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിലും ഇതിന്റെ വില വര്‍ദ്ധനവ് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.

03-IMG_9172-AG.max-1400x1120-1024x683

അതേസമയം, 2016 ല്‍ പുറത്തുവന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ടില്‍ 67 ശതമാനമാണ് വിറക് ഉപയോഗിക്കുന്ന ആളുകള്‍ ഉള്ളത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായിട്ടുള്ള വിറക് ഉപയോഗം 12 ശതമാനം മാത്രമാണ് കുറഞ്ഞിട്ടുള്ളതെന്നും സര്‍വ്വേയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എല്‍പിജി ഉപയോഗം 2 ശതമാനത്തില്‍ നിന്ന് 15 ശതമാനം മാത്രമാണ് 2011-12 കാലഘട്ടതില്‍ ഉയര്‍ന്നത്. 20 വര്‍ഷത്തിനിടയില്‍ 7.5 ശതമാനമാണ് ഇതില്‍ ലവളര്‍ച്ച ഉണ്ടായത്.

കാലാവസ്ഥാ വ്യതിയാനങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ തന്നെ വിറക് ഉപയോഗം വളരെ ശക്തമായതിനാല്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ സംരക്ഷണവും പുനരധിവാസവും ഗൗരവകരമായി എടുക്കേണ്ടതാണെന്നാണ് വിദഗ്ധാഭിപ്രായം.

Top