Travelling Obama style: Modi’s new flight-United states of India

ന്യൂഡല്‍ഹി: അപ്രതീക്ഷിത തീരുമാനം വഴി രാജ്യത്തെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ പേര് തന്നെ മാറ്റുമോ ?

മുന്‍പ് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നിര്‍ദ്ദേശിച്ചത് പോലെ ‘യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് ഇന്ത്യ’ എന്ന നാമകാരണം സ്വീകരിക്കണമെന്ന നിര്‍ദ്ദേശം മോദി സര്‍ക്കാര്‍ പാര്‍ലമെന്റിന് മുന്നില്‍ വയ്ക്കുമോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

ഭരണഘടനാപരമായ തടസ്സങ്ങളും വിവിധ സംസ്ഥാനങ്ങളുടെയും പാര്‍ലമെന്റിന്റെയുമെല്ലാം പിന്‍തുണയും ആവശ്യമായ ഈ കാര്യത്തിന് പ്രധാനമന്ത്രി മുന്‍കൈ എടുക്കുമെന്നാണ് ഒരുവിഭാഗം വിശ്വസിക്കുന്നത്.

അടിമുടി മാറാന്‍ ഒരുങ്ങുന്ന ഇന്ത്യക്ക് പുതിയ പേര് സ്വീകരിക്കുന്നത് നേട്ടമാകുമെന്നാണ് ഇവരുടെ പക്ഷം.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ഇന്ത്യക്ക് പുറമെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് സോവിയറ്റ് ഇന്ത്യ എന്നീ പേരുകളും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

അതേസമയം ലോകരാജ്യങ്ങള്‍ക്കിടയില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിക്കണമെന്ന് ആഗ്രഹിക്കുന്ന മോദി ഇപ്പോള്‍ നടപ്പാക്കിയ 500,1000 നോട്ടുകളുടെ ‘മരവിപ്പിക്കല്‍’ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാക്കാന്‍ വഴി ഒരുക്കുമെന്നാണ് പ്രമുഖ ലോക സാമ്പത്തിക വിദഗ്ധരടക്കമുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്.

അമേരിക്കയെയും റഷ്യയെയും ചൈനയെയും പോലെ തന്നെ സാമ്പത്തിക-ആയുധ ശക്തിയായി ഇന്ത്യയെ മാറ്റുകയെന്നതാണ് മോദിയുടെ പരമപ്രധാന ലക്ഷ്യം.

സൈനികരെ ഹൈടെക് ആക്കുന്നതിന് നടപടികള്‍ സ്വീകരിച്ചും വന്‍ ആയുധ ഇടപാടുകളില്‍ ഒപ്പ് വച്ചും പ്രതിരോധ രംഗത്ത് ഇന്ത്യ വലിയ മുന്നേറ്റത്തിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്.

മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി വ്യവസായികളെ ആകര്‍ഷിക്കാന്‍ നടത്തിയ പദ്ധതികള്‍ക്കും മികച്ച പ്രതികരണമാണ് ഇതിനകം ലഭിച്ചിട്ടുള്ളത്.

ഇപ്പോള്‍ അമേരിക്ക ഉള്‍പ്പെടെ ലോകത്തെ പ്രമുഖ രാജ്യങ്ങളിലെ വന്‍കിട കമ്പനികള്‍ക്കെല്ലാം പ്രിയ്യപ്പെട്ട രാജ്യമായി ഇന്ത്യ മാറി തുടങ്ങിയിട്ടുണ്ട്.

കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സാമ്പത്തിക ശക്തിയായി രാജ്യം ഉയര്‍ന്നാല്‍ മാത്രമേ ഭാവി തലമുറക്ക് മുന്നോട്ട് പോവാന്‍ കഴിയുവെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് ടീം മോദിയുടെ കരുനീക്കങ്ങള്‍.

അമേരിക്കന്‍ പ്രസിഡന്റ് ഉപയോഗിക്കുന്ന ബോയിങ്ങ് കമ്പനിയുടെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിന്റെ മാതൃകയില്‍ 2 വിമാനങ്ങള്‍ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സഞ്ചരിക്കുന്നതിനായി നിര്‍മ്മിക്കുന്നതിനായി പ്രതിരോധവകുപ്പ് പ്രമുഖ വിമാന നിര്‍മ്മാണ കമ്പനിയായ ബോയിങ്ങിനെ ഇതിനകം തന്നെ സമീപിച്ചിട്ടുണ്ട്.

അത്യാധുനിക സംവിധാനമുള്ള എയര്‍ഫോഴ്‌സ് 1-നെ വാര്‍ത്തെടുത്തതും ബോയിങ് കമ്പനിയാണ്. ഇതിനെ സഞ്ചരിക്കുന്ന വൈറ്റ്ഹൗസ് എന്നാണ് വിശേഷിപ്പിക്കുന്നത്.

രണ്ട് ദശകമായി ഇന്ത്യന്‍ ഭരണത്തലവന്‍മാരുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന ബോയിങ് 747 ജമ്പോ ജെറ്റിനെ മാറ്റിയാണ് കൂടുതല്‍ സുരക്ഷിതമായ ബോയിങ് 777-300നെ കൊണ്ടുവരുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയും സുരക്ഷ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ബോയിങ് 777-300 വിമാനം.

ശത്രുക്കളുടെ റഡാറില്‍ പെടാതിരിക്കാനും എയര്‍ ഇന്ത്യ1ന് സാധിക്കും. 2000 പേര്‍ക്കുള്ള ഭക്ഷണം സൂക്ഷിക്കാനും, പറന്നുകൊണ്ടിരിക്കെ മറ്റൊരു വിമാനത്തില്‍ നിന്നും ഈ വിമാനത്തിലേക്ക് ഇന്ധനം മാറ്റുന്നതിനും ഇന്ത്യ വാങ്ങുന്ന പുതിയ വിമാനത്തില്‍ സംവിധാനമുണ്ട്.

എയര്‍ഫോഴ്‌സ് 1-നെ പോലെ സഞ്ചരിക്കുന്ന കൊട്ടാരം തന്നെയാണ് എയര്‍ഇന്ത്യ 1.

Top