ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാം സൗജന്യമായി; വാഗ്ദാനവുമായി ഈ കമ്പനി

ബാംഗളൂര്‍: ഇനി ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താലും മഴുവന്‍ പണവും തിരികെ ലഭിക്കും. സൗജന്യ കാന്‍സലേഷന്‍ ഒരുക്കിയത് ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ഡിസ്‌കവറി ആന്റ് ബുക്കിംഗ് എഞ്ചിനായ കണ്‍ഫേംടികെടി ആണ്.

ഇതോടെ സൗജന്യ ക്യാന്‍സലേഷന്‍ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ആദ്യ പ്ലാറ്റ്ഫോമായി കമ്പനി മാറി. സൗജന്യ ക്യാന്‍സലേഷന്‍ സംരക്ഷണം ഓപ്റ്റ് ചെയ്യുന്ന, ഉപയോക്താക്കള്‍ക്ക് ട്രെയിന്‍ പുറപ്പെടുന്നതിന് 4മണിക്കൂര്‍ മുമ്പ് വരെ അല്ലെങ്കില്‍ ചാര്‍ട്ട് തയ്യാറാക്കുന്നതുവരെ തങ്ങളുടെ ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കാനാവുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

തത്കാല്‍ യാത്രക്കാര്‍ക്കും റീഫണ്ട് പ്രയോജനപ്പെടുത്താനാവും, എന്നാല്‍ നിലവില്‍ കറന്റ് ബുക്കിംഗ് ടിക്കറ്റുകള്‍ക്ക് സൗജന്യ ക്യാന്‍സലേഷന്‍ സംരക്ഷണം ബാധകമല്ല. കണ്‍ഫേംടികെടി, അവസാന നിമിഷ ബുക്കിംഗുകളില്‍ പോലും ടിക്കറ്റ് ലഭിക്കുന്നതിനുള്ള മെച്ചപ്പെട്ട ഒരുസാദ്ധ്യത അതിന്റെ ഉപയോക്താക്കള്‍ക്കു നല്‍കുന്നു.

പുതിയ സൗജന്യ ക്യാന്‍സലേഷന്‍ സംരക്ഷണത്തോടെ, ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗുകള്‍ക്ക് ഇനിമേല്‍ ക്യാന്‍സലേഷന്‍ പ്രോസസ്സിംഗ് ഫീസൊന്നും ഈടാക്കുന്നതല്ലെന്നും മറ്റ് പ്ലാറ്റ്ഫോമുകളില്‍ നിന്നു വ്യത്യസ്തമായി, ഉപയോക്താക്കള്‍ക്ക് കണ്‍ഫേംടികെടിയില്‍നിന്ന് പൂര്‍ണ്ണ റീഫണ്ട് പ്രയോജനപ്പെടുത്താമെന്നും കണ്‍ഫേംടികെടിയുടെ സഹ-സ്ഥാപകനും സി.ഇ.ഒ.യുമായ ദിനേശ്കുമാര്‍ കോത പറഞ്ഞു,

Top