ശ്രീലങ്കയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി : സ്ഫോടനപരമ്പരകളെത്തുടര്‍ന്ന് ശ്രീലങ്കയിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്രാനിയന്ത്രണം. അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ പോകാവൂ എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സുരക്ഷാസാഹചര്യം വിലയിരുത്തിയാണ് നടപടി.

ശ്രീലങ്കൻ സർക്കാർ സുരക്ഷാ നടപടികൾ കർശനമാക്കിയതിനാലും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളതിനാലും രാത്രി അവിടെ കർഫ്യൂ നിലനിൽക്കുന്നതിനാലും അവിടേക്കുള്ള യാത്രകൾ നിയന്ത്രിക്കപ്പെടാമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.

അടിയന്തരസാഹചര്യത്തിൽ യാത്ര ചെയ്യണമെങ്കിൽ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായ കാൻഡിയിലെ അസിസ്റ്റന്‍റ് ഹൈക്കമ്മീഷനെയോ ഹമ്പൻടോട്ടയിലെയോ ജാഫ്നയിലെയോ കോൺസുലേറ്റകളുമായോ ബന്ധപ്പെടണം. ഇന്ത്യൻ ഹൈക്കമ്മീഷന്‍റെ വെബ്സൈറ്റുകളെയും സമീപിക്കാവുന്നതാണ്.

അതേസമയം, ഭീകരർക്കെതിരെ ശ്രീലങ്ക ശക്തമായ നടപടികൾ ആരംഭിച്ചു. സൈന്യം ഭീകരരുടെ ഒളിത്താവളം ആക്രമിച്ച് 16പേരെ വധിച്ചു. ബട്ടിക്കലോവയില്‍ രാത്രി തുടങ്ങിയ റെയ്ഡ് പുലര്‍ച്ചവരെ നീണ്ടു. ഭീകരരില്‍ ചിലര്‍ ചാവേറുകളായെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 16 മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലപ്പെട്ടവരില്‍ ആറുപേര്‍ കുട്ടികളാണ്.

Top