സീരിയല്‍ നടിക്കൊപ്പം ഡിഐജിയുടെ യാത്ര; ജയില്‍ വകുപ്പ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു

sreelekha

തിരുവനന്തപുരം: സീരിയല്‍ നടിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത സംഭവത്തില്‍ ജയില്‍ ഡിഐജി ബി.പ്രദീപിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു.

ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ ജയില്‍ ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നടിയുമായി, ഡിഐജി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തന്നാണ് ആക്ഷേപം.

ജയില്‍ ഐജിയോടാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Top