ബുള്ളറ്റ് വേഗത്തില്‍ പായുന്ന ഹൈപ്പര്‍ലൂപ്പ് ട്രെയിന്‍ സൗദി അറേബ്യയില്‍ വരുന്നു

റിയാദ്: ബുള്ളറ്റ് വേഗത്തില്‍ പായുന്ന ഹൈപ്പര്‍ലൂപ്പ് ട്രെയിന്‍ സൗദി അറേബ്യയില്‍ വരുന്നു. ട്രെയിന്‍ ആയിരം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ മുക്കാല്‍ മണിക്കൂര്‍ മാത്രം മതി. ഇതിനെ കുറിച്ച് പഠനം നടത്താനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ കമ്പനിയുമായി ഗതാഗത മന്ത്രാലയം കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു.

രാജ്യത്തെ ചരക്ക്, യാത്രാ രംഗത്ത് വിപ്ലവകരമായ മുന്നേറ്റമുണ്ടാക്കുന്ന അതിവേഗ ട്രെയിന്‍ പദ്ധതി നടപ്പാക്കാനാണ് സൗദി അറേബ്യ ഒരുങ്ങുന്നത്.

പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ 46 മിനുട്ടിനുള്ളില്‍ റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് എത്തും. 40 മിനുട്ടിനകം ജിദ്ദയില്‍ നിന്ന് നിയോമിലേക്കും എത്താന്‍ സാധിക്കും. 28 മിനുട്ടിനുള്ളില്‍ റിയാദില്‍ നിന്ന് ദമ്മാമിലേക്കും ജുബൈലിലേക്കും യാത്ര ചെയ്യാനാകുമെന്നാണ് വിവരം.

Top