യാത്രക്കിടെ സ്വന്തം പെട്ടി മാത്രം കൈവശം വച്ചാല്‍ മതിയെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ സ്വന്തം പെട്ടി മാത്രം കൈവശം വച്ചാല്‍ മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. മറ്റുള്ളവരുടെ ബാഗുകളും പെട്ടികളും ഒപ്പം കൊണ്ടുവരുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

ബാഗിനുള്ളില്‍ എന്താണെന്ന് അറിയാതെ മറ്റുള്ളവരെ സഹായിക്കാന്‍ നില്‍ക്കരുതെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരം ബാഗുകള്‍ ഒപ്പം കൊണ്ടുവരുമ്പോള്‍ അതില്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയാല്‍ നിയമകുരുക്കില്‍ അകപ്പെടാനും യാത്ര തടസപ്പെടാനും സാദ്ധ്യതയുള്ളതിനാലാണ് ഈ നിര്‍ദ്ദേശം.

വിമാനത്താവളങ്ങളിലെ പാസ്‌പ്പോര്‍ട്ട് വകുപ്പ് നടപടികള്‍ പിന്നെയും സുഗമമാക്കിയിട്ടുണ്ട്. എന്നാല്‍ ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ സമയനഷ്ടം ഒഴിവാക്കാന്‍ പാസ്പ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞിട്ടില്ലെന്നും വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ പാസ്പ്പോര്‍ട്ടും ടിക്കറ്റുകളും കൈയില്‍ തന്നെ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. അവധിക്കാലമായതിനാല്‍ നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യമായതിനാലാണ് ഈ നിര്‍ദ്ദേശം.

Top