യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് ജൂണ്‍ 14ഓടെ പിന്‍വലിച്ചേക്കും

അബുദാബി: ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് ജൂണ്‍ മധ്യത്തോടെ പിന്‍വലിച്ചേക്കുമെന്ന് യു.എ.ഇയുടെ ഇന്ത്യയിലെ അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന അറിയിച്ചു. ജൂണ്‍ 14 ഓടെ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് പിന്‍വലിക്കാനാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യയിലെ നിലവിലുള്ള കോവിഡ് വ്യാപനം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അന്തിമ തീരുമാനമെന്നും ഡോ അഹ്മദ് അല്‍ ബന്ന അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനെതിരെ ഇന്ത്യക്കുള്ള വൈദ്യ സഹായം തുടരുമെന്നും അംബാസിഡര്‍ പറഞ്ഞു

Top