ട്രാവല്‍സ് ഉടമയെ സ്ഥാപനത്തിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: നല്ലളത്ത് സ്വകാര്യ ട്രാവല്‍സ് ഉടമയെ സ്ഥാപനത്തിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ സ്വരൂപിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തിങ്കളാഴ്ച രാത്രിയാണ് കണ്ണന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനത്തിനുള്ളില്‍ തീ പടരുന്നത് കണ്ട് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചത്. പിന്നാലെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. കത്തി നശിച്ച ഓഫീസിനുള്ളില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വരൂപിന്റെ മൃതദേഹം കണ്ടെത്തിയത്.

ട്രാവല്‍ ഏജന്‍സി നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വരൂപിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സ്ഥാപനം ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Top