ക്ഷേത്രങ്ങളില്‍ അനിശ്ചിതകാലത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം വിലക്കി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ അനിശ്ചിതകാലത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം വിലക്കി.

ഇളവുകള്‍ ലഭിച്ചിരുന്നെങ്കിലും ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലേക്ക് ഇന്ന് വരെ പ്രവേശനം അനുവദിക്കേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഈ തീരുമാനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദീര്‍ഘിപ്പിക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്തിരിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ എന്‍.വാസു പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇത് വ്യക്തമാക്കിയത്.

Top