woman entry in sabarimala; travancore devaswam board

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഭിന്നത. വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനെ എതിര്‍ത്ത് ബോര്‍ഡംഗം രാഘവന്‍ രംഗത്തെത്തി.

സ്ത്രീ പ്രവേശന വിഷയത്തില്‍ താന്‍ സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പമാണെന്ന് രാഘവന്‍ അറിയിച്ചു. ക്ഷേത്രത്തിന്റെ പേരുമാറ്റിയ തീരുമാനത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും രാഘവന്‍ പറഞ്ഞു.

ശബരിമല ക്ഷേത്രത്തിന്റെ പേര് ധര്‍മ്മശാസ്താ ക്ഷേത്രം എന്നാക്കി മാറ്റിയിരുന്നു ഇത് സ്ത്രീപ്രവേശനത്തെ തടയാനുള്ള നീക്കമാണെന്നാണ് കരുതപ്പെടുന്നത്. പേരുമാറ്റത്തിനു പിന്നില്‍ നിഗൂഢതയുണ്ടെന്ന് ആരോപിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. തന്നോട് ആലോചിക്കാതെയാണ് ബോര്‍ഡ് തീരുമാനമെടുത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് അനുകൂല നിലപാടാണ് ഇടതു സര്‍ക്കാരിനുള്ളത്. എന്നാല്‍ ബോര്‍ഡ് ഇതിനെതിരാണ്. നിലവില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് ശബരിമലയില്‍ പ്രവേശനാനുമതി
യില്ലാത്തത്

Top