തുടര്‍ച്ചയായ മഴ; താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം കര്‍ശനമാക്കുന്നു

കല്‍പ്പറ്റ: തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം കര്‍ശനമാക്കുന്നു.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താമരശ്ശേരി ചുരത്തിലൂടെ ഹെവി വെഹിക്കിള്‍ ഗതാഗതം പാടില്ലെന്നാണ് മുന്നറിയിപ്പുള്ളത്. നേരത്തെ വൈകിട്ട് ആറുമുതല്‍ രാവിലെ ആറു വരെയായിരുന്നു വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര മേഖലകളില്‍ ഡി ടി പി സി സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. അരിപ്പാറ, തുഷാരഗിരി, സരോവരം തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. കോഴിക്കോട്, ബേപ്പൂര്‍, വടകര ബീച്ചുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 20 പേര്‍ മരിച്ചെന്നാണ് കണക്കുകള്‍. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്നും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണത്തിന്റെ മുന്നറിയിപ്പ്.

Top