സര്‍ക്കാറിന്റെ നയങ്ങളാണ് കെ.എസ്.ആര്‍.ടി.സി.യില്‍ നടപ്പിലാക്കുന്നത് ; തച്ചങ്കരിയെ പിന്തുണച്ച് മന്ത്രി

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കെ എം.ഡി. ടോമിന്‍ ജെ. തച്ചങ്കരിയെ പിന്തുണച്ച്‌ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ രംഗത്ത്.

സര്‍ക്കാറിന്റെ നയങ്ങളാണ് കെ.എസ്.ആര്‍.ടി.സി. എംഡി നടപ്പിലാക്കുന്നതെന്ന് എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പരിഷ്‌കാരങ്ങളോടും എംഡിയോടും തൊഴിലാളികള്‍ക്ക് വിയോജിപ്പ് ഉള്ളത്ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി.യെ ലാഭകരമാക്കാനുള്ള പദ്ധതികളാണ് എംഡി നടപ്പിലാക്കുന്നതെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

Top