കെഎസ്ആര്‍ടിസിയില്‍ ആധുനികവത്കരണം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ആധുനികവത്കരണം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുക.

ബസ് ഷെല്‍ട്ടര്‍ നിര്‍മാണത്തില്‍ ഉള്‍പ്പെടെ സ്വകാര്യ പങ്കാളിത്തം നടപ്പാക്കും. ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇലക്ട്രിക്ക് ബസുകള്‍ വാടകക്ക് എടുത്ത് ഓടിക്കുന്നത് നഷ്ടമാണ്. ബസുകള്‍ പാട്ടത്തിനെടുക്കുന്ന കരാര്‍ പുതുക്കില്ല. സിഎന്‍ജി ബസുകള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലേക്ക് എല്ലാ ഡിപ്പോയില്‍ നിന്നും പ്രത്യേക സര്‍വ്വീസിനായി 200 ബസുകള്‍ നല്‍കിയതായും മന്ത്രി അറിയിച്ചു.

 

Top