കെഎസ്ആര്‍ടിസി ജീവനക്കാരെ തടഞ്ഞവര്‍ക്കെതിരെ നടപടിയുണ്ടാകും: ഗതാഗത മന്ത്രി

തിരുവനന്തപുരം: എറണാകുളത്ത് കെഎസ്ആര്‍ടിസി ജീവനക്കാരെ തടഞ്ഞത് പ്രാകൃത നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജീവനക്കാരെ തടഞ്ഞവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കി. പണിമുടക്കുന്നത് പോലെ പണിയെടുക്കാനും അവകാശമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സമരം ഉപേക്ഷിച്ചിട്ട് ജീവനക്കാര്‍ തിരികെയെത്തണം. ഡയസ്നോണ്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല. ഡയസ്നോണ്‍ മാനേജ്‌മെന്റ് പ്രഖ്യാപിച്ചതാണെന്നും നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം വേണമെന്നും മന്ത്രി പറഞ്ഞു.

ചര്‍ച്ച നടത്താനുള്ള സമയം പോലും നല്‍കാതെ ജീവനക്കാര്‍ സമരത്തിലേക്ക് പോയി. ജീവനക്കാരുടെ ആവശ്യം അംഗീകരിച്ചാല്‍ 30 കോടി രൂപയുടെ അധിക ബാധ്യതയാകും. കെ എസ് ആര്‍ ടി സി തകര്‍ന്നാല്‍ ആദ്യം ദുരന്തം അനുഭവിക്കുന്നത് ജീവനക്കാരാണെന്നും മന്ത്രി വ്യക്തമാക്കി.

 

Top