തൃശൂരിൽ ഡിഐജി ഓഫീസിലേക്ക് ട്രാൻസ്ജെൻഡർമാരുടെ പ്രതിഷേധ മാർച്ച്‌

തൃശൂർ : പൊലീസ് അനാവശ്യമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് തൃശൂരിൽ ട്രാൻസ്ജെൻഡർമാർ പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞ കുറച്ച് നാളുകളായി നിരന്തരമായി പൊലീസ് തങ്ങളെ പിന്തുടർന്ന് ഉപദ്രവിക്കുന്നതയി ദൃശ്യങ്ങൾ സഹിതം ചൂണ്ടി കാണിച്ചാണ് ട്രാൻസ്ജെൻഡർമാരുടെ പരാതി. താമസിക്കുന്ന സ്ഥലത്ത് നിന്നും ബലമായി ഇറക്കിവിട്ടതായും ഇവരിൽ ചിലർ പരാതിപ്പെടുന്നു.

ഡിഐജി ഓഫീസിലേക്കാണ് ഇവർ പ്രതിഷേധ മാർച്ച്‌ നടത്തിയത്. ഈസ്റ്റ് സിഐ ലാൽകുമാറിനെയും , എസ്ഐ ഷിനോജിനെയും സർവീസിൽ നിന്ന് പിരിച്ച് വിടുക, വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിക്കുക, ട്രാൻസ്ജെന്റർ വ്യക്തികൾക്ക് നേരെയുള്ള പൊലീസിന്റെ കാടത്തം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച്‌ ഡിഐ ജി ഓഫീസിന് സമീപം പൊലീസ് തടഞ്ഞു

Top