പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രതിഷേധം. എറണാകുളത്തെ തൈക്കൂടത്ത് നിന്ന് വൈറ്റിലയിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

മാര്‍ച്ചില്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആവശ്യപ്പെട്ടത്. പ്രതിഷേധസൂചകമായി പൗരത്വ ഭേദഗതി ബില്ലിന്റെ പകര്‍പ്പും പ്രതിഷേധക്കാര്‍ കത്തിക്കുകയും ചെയ്തു.

Top