പോക്സോ-ട്രാന്‍സ്ജെന്‍ഡര്‍ ബില്ലുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: പോക്സോ-ട്രാന്‍സ്ജെന്‍ഡര്‍ ബില്ലുകള്‍ക്കും നിയമ കോഡ് ബില്ലിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഈ രണ്ട് ബില്ലുകളും രണ്ടാംതവണയാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലെന്റില്‍ കൊണ്ടുവരുന്നത്.

ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ രംഗങ്ങളില്‍ ഉയര്‍ച്ച ലക്ഷ്യമിട്ടുള്ളതാണ് ട്രാന്‍സ്ജെന്‍ഡര്‍ ബില്‍.ഈ ബില്ലിലൂടെ ട്രാന്‍സ്ജെന്‍ഡറുകള്‍ സമൂഹത്തില്‍ എല്ലായിടത്തും അംഗീകരിക്കപ്പെടുമെന്നും ഇവര്‍ സമൂഹത്തിലെ സാമ്പത്തിക ഉല്‍പ്പാദന പ്രക്രിയയുടെ ഭാഗമാകുമെന്നും പ്രതീക്ഷിക്കുന്നു.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ വരെ ഉറപ്പാക്കുന്നതും, അശ്ലീല വീഡിയോകള്‍ പകര്‍ത്തുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും കനത്ത ശിക്ഷ ഉറപ്പാക്കുന്നതുമാണ് പോക്‌സോ ഭേദഗതി ബില്ല്.

Top