ശബരിമലയില്‍ നാളെ ദര്‍ശനം നടത്താന്‍ തയ്യാറായി ട്രാന്‍സ്‌ജെന്‍ഡേഴ്സുകള്‍

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ തയ്യാറായി ട്രാന്‍സ്‌ജെന്‍ഡേഴ്സുകള്‍ രംഗത്ത്. എറണാകുളത്തു നിന്നുള്ള ഏഴ് ട്രാന്‍സ്ജെന്‍ഡറുകളാണ് സാമൂഹിക നീതി വകുപ്പിന് അപേക്ഷ നല്‍കി നാളെ ശബരിമലയില്‍ എത്തുന്നത്.

സുരക്ഷ ആവശ്യപ്പെട്ട് സര്‍ക്കാരിനെയും പത്തനംതിട്ട കലക്ടറേയും പൊലീസ് അധികാരികളെയും ഇവര്‍ സമീപിച്ചിരുന്നു.

ഇവരെ കൂടാതെ എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിലെ നാല് ട്രാന്‍സ്‌ജെന്‍ഡേഴ്സും അനുമതി തേടി സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. വ്രതാനുഷ്ഠാനത്തോടെയാണ് ശബരിമലയില്‍ കയറാന്‍ വരുന്നതെന്നും ഇവര്‍ പറഞ്ഞു.

ഇവരെ കൂടാതെ ശബരിമലയിലേക്ക് പോകാന്‍ തയ്യാറായി യുവതികളുടെ 30 അംഗ സംഘം തയ്യാറെടുക്കുന്നതായും വാര്‍ത്തകളുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനിതി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഈ മാസം 23ന് ഇവരെത്തുക.

Top