ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ കൊലപാതകം; പ്രതിയെ പിടികൂടാതെ പൊലീസ്

കോഴിക്കോട്: കോഴിക്കോട് ട്രാൻസ്‌ജെൻഡർ യുവതിയുടെ കൊലപാതകികളെ കണ്ടെത്താതെ പൊലീസ്. നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.

സിസിടിവി ദൃശ്യങ്ങളിൽ കണ്ടയാളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാത്തതിൽ ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിലുള്ളവരും പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ ട്രാൻസ്‌ജെൻഡർ സംഘടനകൾ പരാതി നൽകുകയും ചെയ്തു.

ഏപ്രിൽ ഒന്നിന് രാവിലെയായിരുന്നു കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം യു.കെ ശങ്കുണ്ണി റോഡിൽ ട്രാനസ്‌ജെൻഡറായ ഷാലുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടക്കാവ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Top