ആലുവയില്‍ ഭിന്നലിംഗക്കാരി കൊല്ലപ്പെട്ട സംഭവം, യുവാവ് അറസ്റ്റില്‍

death

ആലുവ: ആലുവ റെയില്‍വേ സ്റ്റേഷനു സമീപം ഭിന്നലിംഗക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

ചാലക്കുടി അന്നമട സ്വദേശി അഭിലാഷാണ് അറസ്റ്റിലായത്.

തമിഴ്‌നാട് ചിന്നസേലം സ്വദേശി ഗൗരിയെയാണ് ഒരാഴ്ച മുമ്പ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആസ്ബറ്റോസ് ഷീറ്റിട്ടു മൂടിയ നിലയിലായിരുന്ന മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു.

മദ്യം, കറുത്ത ചരട്, മേക്കപ്പ് സാധനങ്ങള്‍ എന്നിവ മൃതദേഹത്തിനു സമീപം കണ്ടെത്തിയിരുന്നു. രക്തക്കറയും കാണപ്പെട്ടു.

ജനസഞ്ചാരം തീരെ കുറഞ്ഞ ഇവിടേക്ക് ആളുകള്‍ എത്തുന്നത് ചുരുക്കമാണ്. മൃതദേഹത്തിനു മുകളില്‍ ആസ്ബറ്റോസ് ഷീറ്റ് കണ്ടതാണു കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

Top