ട്രാന്‍സ്‌ജെന്‍ഡര്‍ നായിക അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു

anjali

ട്രാന്‍സ്‌ജെന്‍ഡര്‍ നായികയായ അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു.

101 ഇന്ത്യ ഡോട്ട് കോം എന്ന വെബ് പോര്‍ട്ടല്‍ ഒരുക്കുന്ന ട്രാന്‍സ്‌ജെന്‍ഡല്‍ കമ്മ്യൂണിറ്റിയുടെ ജീവിതകഥ പറയുന്ന സീരീസ് ഓഫ് സിനിമയിലാണ് അഞ്ജലിയുടെ കഥയും എത്തുന്നത്.

അഞ്ജലി തന്നെയാണ് അഭിനയിച്ചിരിക്കുന്നതും.

ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ നായികയാണ് അഞ്ജലി. മമ്മൂട്ടി നായകനായ പേരന്‍പിലാണ് അഞ്ജലി നായികയായത്‌.

മോഡലിംഗ് രംഗത്ത് ശ്രദ്ധേയയായ അഞ്ജലി കോഴിക്കോട് സ്വദേശിനിയാണ്.

അഞ്ജലിയെപ്പോലെ ജീവിത വിജയം നേടിയവരെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കി മുന്നിലെത്തിക്കുകയാണ് ഈ സീരീസ് സിനിമ കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

Top